കണ്ണൂർ കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി.




കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാലിന്യനീക്കം ത്വരിതപ്പെടുത്തുന്നതിനായി പുതിയ ഹിറ്റാച്ചി ഹൈഡ്രോളിക് എക്സ്കവേറ്ററും, ജെ സി ബി മണ്ണുമാന്തി യന്ത്രവും എത്തിച്ചേര്‍ന്നു. ഇവയുടെ താക്കോല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഏറ്റുവാങ്ങി. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് 27 ലക്ഷം രൂപ ചെലവില്‍ ഹൈഡ്രോളിക് എക്സ്കവേറ്ററും 42 ലക്ഷം രൂപ ചെലവില്‍ ജെ സി ബി ബാക്ക്ഹോ ലോഡര്‍ എന്നിവയാണ് വാങ്ങിയത്. ഇവ എത്തിയതോടുകൂടി കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ നീക്കം കൂടുതല്‍ സുഗമമാക്കുന്നതിന് സഹായകരമാകും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ പി കെ സാജേഷ് കുമാര്‍, പി വി ജയസൂര്യന്‍, കെ പി അബ്ദുള്‍ റസാഖ്, പി വി കൃഷ്ണകുമാര്‍, എസ് ഷഹീദ ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, കടൂര്‍ സെയില്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ ടി മുഹമ്മദ് മുനീര്‍, ടി മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
 




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.