കണ്ണൂർ ജില്ലാ സ്പോർട്സ് അസോസിയേഷൻ കരാട്ടെ മത്സരം സംഘടിപ്പിച്ചു.
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ സംഘടനയായ കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ 22മത് ജില്ല കരാട്ടെ മത്സരം കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. കണ്ണൂർ ജില്ലയിൽ നിന്നും 800 ഓളം കുട്ടികൾ പങ്കെടുത്ത മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഡോ. പി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് കെ.ജെ ബേബി അധ്യക്ഷത വഹിച്ചു.
റഫറി കമ്മീഷൻ ചെയർമാൻ പ്രശാന്ത് കുമാർ, സെക്രട്ടറി ഷിജിൽ പി.കെ സംസാരിച്ചു.
ജില്ല കരാട്ടെ അസോസിയേഷൻ സെക്രട്ടറി അഞ്ജന പി കുമാർ സ്വാഗതവും ട്രഷറർ സുമേഷ് ചടയത്ത് നന്ദിയും പറഞ്ഞു. വേദിയിൽ വച്ച് ദേശീയ കരാട്ടെ മത്സരത്തിൽ മെഡൽ നേടിയ ആര്യ രാജേഷ് പി.പി, നിവേദ്യ എം രാജ്, നന്ദന ആർ, അരുണിമ ജയറാം എന്നിവരെ അനുമോദിച്ചു.

Comments