കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു; ഒരു ഹോട്ടൽ പൂട്ടിച്ചു, വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ.








കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. കണ്ണൂരിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ഭക്ഷ്യ ഉത്പാദന ശാലകളിലും നടത്തിയ വ്യാപക പരിശോധനയിലാണ് പഴകിയതും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്. ഒരു ഹോട്ടൽ പൂട്ടിച്ചു. പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡിൽ വി ദേശി ധാഭ ഹോട്ടലാണ് പൂട്ടിച്ചത്. പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടിയതിന് പുറമേ തീരെ ശുചിത്വ നിലവാരം പുലർത്താത്തതിനാലാണ് ഈ ഹോട്ടൽ അടച്ചു പൂട്ടിച്ചത്. സിറ്റി സെന്ററിലെ കാനോയ് റെസ്റ്റോറന്റ്, എസ്.എൻ പാർക്ക് റോഡിലെ കണ്ണൂർ ബീച്ച് ക്ലബ്, എന്നിവിടങ്ങളിൽ നിന്നും പഴയതും ഉപയോഗ ശൂന്യമായതുമായതുമായ ഭക്ഷണം പിടികൂടിയത്. പഴകിയതും പാചകം ചെയ്തതുമായ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ ടിക്ക, കബാബ്, നൂഡിൽസ്, ഫ്രൈഡ് റൈസ്, നെയ്‌ച്ചോർ, ഉപയോഗിച്ച് പഴകിയ പാചക എണ്ണ, കാലാവധി കഴിഞ്ഞ പാൽ, ബ്രെഡ്‌ തുടങ്ങിയവയാണ് പിടികൂടിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ഇരുപതോളം ഹോട്ടലുകൾ ബേക്കറികൾ, കൂൾ ബാർ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധനാ നടത്തിയത്. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
- ന്യൂസ് ഓഫ് കേരളം.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.