പയ്യാമ്പലം ബീച്ചിൽ വയോധികയുടെ മാല പൊട്ടിച്ച നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ 48 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്.
കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വയോധികയുടെ മാല പൊട്ടിച്ച പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്. പയ്യാമ്പലം ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ കർണ്ണാടക സ്വദേശിനിയായ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പോലീസ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ചാണ് പിടികൂടിയത്. വളപട്ടണം പാലോട്ടു വയലിൽ ജീൻസ് മൻസിലിൽ കെഎൻ നിബ്രാസ് (27), കണ്ണൂർ തോട്ടടയിലെ മുബാറക് മൻസിലിൽ മുഹമ്മദ് താഹ (21) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്. ഈമാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. നിബ്രാസിന് മോഷണം ഉൾപ്പെടെ 6 കേസുകളും താഹക്ക് 7 മോഷണ കേസ് ഉൾപ്പെടെ 9 കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ ബിനു മോഹനെ കൂടാതെ എസ്.ഐ.മാരായ ഷമീൽ, സവ്യസച്ചി, എം. അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ ഷൈജു, രാജേഷ്, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നിവരും ഉണ്ടായിരുന്നു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം കണ്ണൂർ ഡെസ്ക്.

Comments