വിദ്യഭ്യാസ മേഖലയിൽ നൂറ്റി പന്ത്രണ്ടു വർഷത്തെ പഴക്കമുള്ള നീർച്ചാൽ ഗവൺമെന്റ് യു. പി. സ്കൂളിലെ പൂർവ വിദ്യാർത്ഥി അധ്യപക സംഗമം നടത്തി.



കണ്ണൂർ സിറ്റി : വിദ്യഭ്യാസ മേഖലയിൽ നൂറ്റി പന്ത്രണ്ടു വർഷത്തെ പഴക്കമുള്ള നീർച്ചാൽ ഗവൺമെന്റ് യു. പി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യപകരും ഒരുമിച്ചിരുന്നു പഴയ കാല സ്കൂൾ ജീവിതത്തിന്റെ മധുര സ്മരണകൾ പങ്ക് വെച്ചു. ഉദ്ഘാടനസമ്മേളനം കോര്പറേഷൻ മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി. സമീർ അധ്യക്ഷനായി. അധ്യപകർക്കുള്ള ഉപഹാരങ്ങൾ കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ വിതരണം ചെയ്തു. പദ്മശ്രീ ജേതാവ് എം. അലി മണിക്ക് ഫാൻ, മുസ്‌ലിഹ് മഠത്തിൽ, വി. പി. രാജൻ മാസ്റ്റർ, സി. എം. സുമി ടീച്ചർ, എം. ഷിഹാബുദീൻ മാസ്റ്റർ, യു. പി. മഹമൂദ്, സി. നിസാമിയ, കെ. കെ. പി. ഷമീമ, സഹീർ അറക്കകത്ത്, പി. പി. കൃഷ്ണൻ മാസ്റ്റർ, കെ. ഷഹ്റാസ്, ടി. ശറഫുദ്ധീൻ, അഷ്‌റഫ്‌ ബംഗാളി മുഹല്ല. എം. എസ്. ഉമ്മർ, എം. സിറാജ്, എ. ഷഫീക്, നൗഷാദ് ചാമ്പാൻ, കെ. നസീഫ്, എസ്. എം. നാസിം, നിഷാന, എസ്. മുഹമ്മദ്‌ യൂനുസ്, നസീർ അറക്കകത്ത്, ഇ. ടി. ബഷീർ, പി. ഫാറൂഖ് പ്രസംഗിച്ചു. മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിപ്പിച്ച 40 ഓളം അദ്ധ്യാപകരെയും, മുൻ പി. ടി. എ. പ്രസിഡന്റ്‌മാരെയും ആദരിച്ചു. പൂർവ വിദ്യാർത്ഥികളായ പദ്മശ്രീ ജേതാവ് എം. അലി മണിക്ക് ഫാൻ, കെ. പി. അബ്ദുൽ സത്താർ (ദുബൈ ) സി. സമീർ (മുൻ ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപറേഷൻ) ഡോക്ടർ എ. കെ. ഹർഷാദ്, ഡോക്ടർ സി. അബ്ദുൽ സലാം, ടി. എ. തങ്ങൾ, സി. പി. സുബൈർ, പുതിയാണ്ടി സുബൈർ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാമൽസരങ്ങൾ നടന്നു. നിയാസ് കുഞ്ഞിപ്പള്ളിയുടെ മാജിക്‌ ഷോ, സൈൻ ഓർകസ്ട്രാ യുടെ ഗാന വിരുന്നും സംഘടിപ്പിച്ചു. സമാപന സമ്മേളനം ഡോ. വി. ശിവദാസൻ എം. പി. ഉത്ഘാടനം ചെയ്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.