ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ പ്രധാന പങ്കാളി, ഗണേഷിനെ മന്ത്രിയാക്കരുത് : വി.ഡി സതീശന്‍, മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും.



കൊച്ചി : മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്. ഈ തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രിയും ഇടതുമുന്നണിയും പിന്മാറണം. മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ് എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് തലസ്ഥാനത്തെത്തിയപ്പോൾ മുഖ്യമന്ത്രി പരിഹാസ്യനായി നിൽക്കുകയാണ്. നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരൻ്റെ ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശൻ ചോദിച്ചു. നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്.. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുകയാണ്. യുഡിഎഫ് ഇന്നലെ ഹർത്താൽ നടത്താൻ ആലോചിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല. കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. തുടർ സമരങ്ങൾ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കും. കോൺഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാൻ നോക്കിയ സർക്കാരാണിത്. പോലീസ് -ഡിവൈഎഫ്ഐ മർദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്യും. ഗൺമാനെ രക്ഷിക്കാനാണ് ജാമ്യമുള്ള വകുപ്പുകൾ മാത്രം ചുമത്തിയത്.മനുഷ്യാവകാശ കമ്മീഷനെയും, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയെയും സമീപിക്കും. ഡിജിപി ഓഫീസ് മാർച്ചിന്റെ സ്റ്റേജിന്റെ മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂർവ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ് പരാജയപ്പെട്ടപ്പോൾ ഞങ്ങളെ കൊല്ലാൻ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.