ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല; പാര്‍ലമെന്റിനകത്ത് മൂന്ന് പേര്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്ത്യര മന്ത്രിയുടെയും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ പുറത്താക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതെന്നും രമേശ്‌ ചെന്നിത്തല.



കണ്ണൂര്‍: ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു . കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ പാര്‍ലമെന്റില്‍ നിന്നും സസ്പെന്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിനകത്ത് മൂന്ന് പേര്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്ത്യര മന്ത്രിയുടെയും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ പുറത്താക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. പാര്‍ലമെന്റിനെ അവഹേളിക്കുന്ന നരേന്ദ്രമോദി ജനാധിപത്യത്തെയും അവഹേളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്. ഏകാധിപത്യത്തിലേക്ക് പോകാനുള്ള നീക്കമാണ്. ഭരണകൂടം ഏകാധിപത്യത്തിലേക്ക് പോകുമ്പോള്‍ ജനങ്ങള്‍ ഭയപ്പാടിലാണ്. മോദിക്കെതിരെ വിമര്‍ശിക്കുന്നവരെ കേസെടുത്തും ഇ ഡിയെ കൊണ്ട് വീടുകളില്‍ റെയിഡ് നടത്തിച്ചും നാവടപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ,അഡ്വ. പി എം നിയാസ്,വി എ നാരായണൻ, ചന്ദ്രൻ തില്ലങ്കേരി ,പ്രൊഫ എ ഡി മുസ്തഫ, സജീവ് മാറോളി, കെ സി മുഹമ്മദ് ഫൈസൽ, വി വി പുരുഷോത്തമൻ,എം പി ഉണ്ണികൃഷ്ണൻ, അഡ്വ വി പി അബ്ദുൽ റഷീദ്, അഡ്വ .റഷീദ് കവ്വായി, കെ പി സാജു, എംകെ മോഹനൻ ,കെ സി ഗണേശൻ, കണ്ടോത്ത് ഗോപി ,ബാലകൃഷ്ണൻ മാസ്റ്റർ, ഹരിദാസ് മൊകേരി ,ടി ജയകൃഷ്ണൻ ,ബിജു ഉമ്മർ ,സി വി സന്തോഷ് , സി ടി ഗിരിജ , രമേശൻ മാസ്റ്റർ ,ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ , കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി മുഹമ്മദ് ശമ്മാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു .



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.