കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിൽ : രമേശ് ചെന്നിത്തല എംഎൽഎ.





കണ്ണൂർ : കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണെന്ന് മുന്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (കെഎംസിഎസ്എ) കണ്ണൂര്‍ - കാസര്‍ഗോഡ് സംയുക്ത ജില്ലാ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎ കുടിശ്ശിക, ലീവ് സറണ്ടര്‍ ആനുകൂല്യം വര്‍ഷങ്ങളായി നല്‍കുന്നില്ലായെന്ന് മാത്രമല്ല പങ്കാളിത്ത പെൻഷൻ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ വിവരാവകാശ നിയമപ്രകാരം പകര്‍പ്പ് ലഭിക്കാത്തതിനാല്‍ സുപ്രീംകോടതി വരെ പോകേണ്ട സാഹചര്യം ആണുള്ളത്. 6 ഗഡു ഡി എ കുടിശിക ഉണ്ടായിട്ടും എന്‍ജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും യാതൊന്നും പ്രതികരിക്കുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ ഏകീകരിച്ചതിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം സേവനം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ തരത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച് അടുത്ത മാസം പ്രതിപക്ഷ സര്‍ക്കാര്‍ സംഘടനകളാകെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണെന്നും ഇതിന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനുള്ള അവാര്‍ഡ് നേടിയ കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനനെ ഉപഹാരം നല്‍കി രമേശ് ചെന്നിത്തല ആദരിച്ചു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പ്രതിനിധി സമ്മേളനം കെഎംസിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്‌സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശന്‍, കെ ഷബീന ടീച്ചര്‍, കെ.വി ഫിലോമിന ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍, എം.പി രാജേഷ്, പി.ഇന്ദിര, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, ഷമീമ ടീച്ചര്‍, യു.കെ ബാലചന്ദ്രന്‍, കെ വേലായുധന്‍, ഇ.ടി നിഷാജ്, എൻ.കെ ജയകുമാര്‍, പി മണിപ്രസാദ്, പി മോഹനന്‍, പി.വി അജിതകുമാരി, ഇ.പി അബ്ദുള്ള, പി കൃഷ്ണന്‍, കെ.ആര്‍ സുജിത്ത്, എന്‍.കെ ജോബിന്‍, കെ കുഞ്ഞിരാമന്‍, എ.ടി ധന്യ, പി കൃഷ്ണന്‍ സംസാരിച്ചു.
ഭാരവാഹികൾ: 
കണ്ണൂർ ജില്ലാ കമ്മിറ്റി: പ്രസിഡണ്ട് - കെ.കുഞ്ഞിരാമൻ (മട്ടന്നൂർ)
വൈസ് പ്രസിഡണ്ട്: കെ.വി.രാജീവൻ (ഇരിട്ടി)
വി.വി.ഷാജി (തളിപ്പറമ്പ്),
സെക്രട്ടറി: കെ.ഉദയകുമാർ (കണ്ണൂർ), ജോയൻറ് സെക്രട്ടറി: അനസ്.കെ.എൻ, അഫ്സില.വി.പി (കണ്ണൂർ)
ട്രഷറർ: എം.പി.ബാലകൃഷ്ണൻ (തളിപ്പറമ്പ്).

കാസർക്കോട് ജില്ലാ കമ്മിറ്റി: പ്രസിഡണ്ട് - പി.സന്തോഷ് കുമാർ (കാസർക്കോട്), വൈസ് പ്രസിഡണ്ട്: രമേശൻ.സി, അമ്പിളി കെ
(കാസർക്കോട്), സെക്രട്ടറി: രാകേശ് നാരായണൻ കെ (കാഞ്ഞങ്ങാട്), ജോയൻറ് സെക്രട്ടറി: ജോഷ്ന.വി.കെ (കാഞ്ഞങ്ങാട്), 
ട്രഷറർ: ജോസ്.വി.എം (കാസർക്കോട്).
പ്രമേയങ്ങൾ :-6 ഗഡു ഡി എ അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, എക്കൗണ്ടൻ്റ് തസ്തിക അടക്കം ഒഴിവുള്ള മുഴുവൻ തസ്തികയിലേക്കും പ്രമോഷൻ നൽകുക, ഏകീകൃത സർവീസിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.