പുറത്തീൽ യുപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി.പി കമാൽ കുട്ടി മാസ്റ്റർ നിര്യാതനായി.
പുറത്തീൽ (കണ്ണൂർ) : മത - സാമൂഹ്യ - രാഷ്ടീയ രംഗത്തെ പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പുറത്തീൽ പുതിയ പുരയിൽ താഴെ കൂറ്റെരി പി.പി കമാൽ കുട്ടി മാസ്റ്റർ (75) നിര്യാതനായി. പരേതനായ മുസ്ലിം ലീഗ് നേതാവ് പി കുഞ്ഞിമുഹമ്മദ് മൗലവിയുടെയും പുതിയ പുരയിൽ മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ : ഒ.എം കദീജ. മക്കൾ : ഒ എം ശാഫി, ഒ എം ശാഖിറ. സഹോദരങ്ങൾ: മൊയ്തു, മുഹമ്മദലി, ഉസ്മാൻ, ബീഫാത്തിമ, കുഞ്ഞായിശ, മൈമൂന, പരേതനായ അഹമ്മദ് മാസ്റ്റർ.
മരുമക്കൾ: ശമീമ, സുബൈർ.
ജില്ലാ മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് കെ.പി.താഹിർ, കോർപറേഷൻ കൗൺസിലർ കെ.പി.അബ്ദുൽ റസാഖ് മാതൃസഹോദരി പുത്രന്മാരാണ്. മുസ്ലി ലീഗ് ജില്ലാ കൗൺസിലർ എടക്കാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പുറത്തീൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് ജനറൽ സെക്രട്ടറി, പുറത്തീൽ യുപി സ്കൂൾ ഹെഡ്മാസ്റ്റർ, എസ് വൈ എസ് എടക്കാട് മേഘല സെക്രട്ടറി തുടങിയ ഒട്ടേറേ പദവി കൾ അദ്ദേഹം വഹിച്ചിരിന്നു. കണ്ണൂർ മേയർ ടി ഒ മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, സംസ്ഥാന മുസ്ലിം ലീഗ് വൈപ്രസിഡണ്ട് അബ്ദുൽ റഹിമാൻ കല്ലായി, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈ. പ്രസിഡണ്ട് മാണിയൂർ അബ്ദുൽ റഹിമാൻ ഫൈസി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്. അഡ്വ.അബ്ദുൽ കരിം ചേലേരി, ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്, സി.പി എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, സെക്രട്ടറി എം പി മുഹമ്മദലി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പോയിൽ, ജനറൽ സെക്രട്ടറി സി.സമീർ പി.സി അഹമ്മദ് കുട്ടി, സി.എ റമുള്ളാൻ. കോർപറേഷൻ മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി നേതാവ് മുസിലിഹ് മടത്തിൽ, കോർപറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ തുടങ്ങിയ പ്രമുഖർ വസതി സന്ദർശിച്ചു. വൻ ജനവലിയുടെ സാന്നിദ്ധ്യത്തിൽ പുറത്തീൽജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം കണ്ണൂർ ഡെസ്ക്.

Comments