മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.
![]() |
| കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുന്നു, |
കാസർകോട് : മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മട്ടലായിലെ വസതിയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. രണ്ട് തവണ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന കെ. കുഞ്ഞിരാമന്‍ മികച്ച നിയമസഭാ സാമാചികനായിരുന്നെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുന്‍ എം.എല്‍.എമാരായ കെ.പി.സതീഷ് ചന്ദ്രന്‍, എം.വി.ജയരാജന്‍, ടി.വി.രാജേഷ്, കെ.വി.കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കെ.കുഞ്ഞിരാമന്‍ 2006 മുതല്‍ 2016വരെ തൃക്കരിപ്പൂര്‍ എം.എല്‍.എയായിരുന്നു.

Comments