പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും, 561000 രൂപ പിഴയും ശിക്ഷ വിധിച്ചു. Crime news
തൃശൂർ : അഞ്ചേരി വളർക്കാവ് നെടിയമ്പത്ത് വീട്ടിൽ ബാബു (59) വിനെയാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോർട്ട് II ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 97 വർഷം കഠിന തടവും, 561000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു (പിഴയടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 5 വർഷവും 4 മാസവും അധിക കഠിന തടവ് അനുഭവിക്കണം).
12 വയസ്സ് താഴെ മാത്രം പ്രായമുള്ള അതീജീവിതനെ 2021 ആഗസ്റ്റ് 2 ാം തിയ്യതി മുതൽ 2022 ഫെബ്രുവരി 7-ാം തിയ്യതി വരെയുള്ള കാലയളവിൽ പ്രതി ഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കാര്യത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ പോക്സോ കേസായി രജിസ്റ്റർ ചെയ്തിരുന്നു. സബ് ഇൻസ്പെക്ടർ ബിബിൻ.ബി.നായർ പ്രതിയെ അറസ്റ്റ് ചെയ്ത് ഇൻസ്പെക്ടർ ബെന്നി ജേക്കബ് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ ലാല അസിസ്റ്റന്റ് അന്വേഷണ ഉദ്യോഗസ്ഥയായും ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സുനിത ഹാജരായി. പ്രോസിക്യൂഷൻ സഹായികളായി ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജോഷി.സി.ജോസ്, വിനീത് കുമാർ.സി.വി എന്നിവർ പ്രവർത്തിച്ചു.

Comments