നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി.
നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. ഇരവിപുരം വില്ലേജില്‍ വാളത്തുംഗല്‍ ചേരിയില്‍ ചേതന നഗര്‍ 165- ഉണ്ണിനിവാസില്‍ മുരുകന്‍ മകന്‍ ഉണ്ണിമുരുകന്‍(29) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2019 മുതല്‍ കൊല്ലത്തും സമീപ ജില്ലകളിലുമായി പത്തോളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതില്‍ രണ്ട് കേസുകളില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. കൊല്ലം ഈസ്റ്റ്, ഏനാത്ത്, കൊല്ലം വെസ്റ്റ്, ഇരവിപുരം, തമ്പാനൂര്‍, കൊട്ടിയം, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ മോഷണ കേസുകള്‍ ഉണ്ട്. മൊബൈല്‍ ഫോണ്‍ മോഷണവും ഇരുചക്രവാഹന മോഷണവും വാഹനങ്ങളുടെ ബാറ്ററി മോഷണവുമാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് എന്‍ ഐ.എ.എസ്സ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്ത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം 2023 വര്‍ഷം അന്‍പത്തൊന്ന് പേരെ കരുതല്‍ തടങ്കലിലാക്കാന്‍ കൊല്ലം സിറ്റി പോലീസിന് കഴിഞ്ഞു. ഈ വര്‍ഷവും കാപ്പാ നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.

Comments