ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന: കാസർക്കോട് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല നാളെ.






തിരുവനന്തപുരം : ' ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി കാസർകോട്‌ റെയിൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ കൈകൾ കയ്യോട്‌ ചേർന്ന്‌ പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല തീർക്കുക. പത്ത്‌ ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നുള്ളവരും കണ്ണികോർക്കും.
വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽ ചങ്ങല തീർത്ത ശേഷം വൈകിട്ട്‌ അഞ്ചിന്‌ മനുഷ്യചങ്ങല തീർത്ത്‌ പ്രതിഞ്ജയെടുക്കും. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം ആദ്യകണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയാകും. രാജ്‌ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്‌ തുടങ്ങിയവർ പങ്കെടുക്കും.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.