സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. Kannur city police
കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.തയ്യിൽ മരക്കാർക്കണ്ടി സ്വദേശി സമീൽ ക്വാട്ടേഴ്സിൽ അർഷിദ് (28) ആണ് പിടിയിലായത്. 03.10.2023 ന് രാത്രി സബ് ഇൻസ്‌പെക്ടർ സജേഷ് ജോസിന്റെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സൈദാർ പള്ളി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 10.15 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ഒരാൾ കൂടി പിടിയിലായത്. തയ്യിൽ മരക്കാർ കണ്ടി സ്വദേശിയായ സിയാദ് കെ എ (36), തയ്യിൽ നീർച്ചാൽ സ്വദേശി ഫൈസൽ കെ (34) എന്നിവരാണ് സ്കൂട്ടറിൽ കഞ്ചാവ് കടത്തി കൊണ്ട് വന്നത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തലശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അർഷിദിനെ ഇന്നലെ രാത്രി കണ്ണൂരിൽ വെച്ച് പിടികൂടിയത്.
തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ ഷാജി വി, എസ് സി പി ഒ ശ്രീജേഷ്, സി പി ഒ മാരായ ഹിരൺ, ഷിനോജ് ഡ്രൈവർ എസ് സി പി ഒ വിജേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Comments