പുസ്തകങ്ങൾ സമൂഹത്തിന്റെ നൻമകൾക്കുള്ളതായിരിക്കണം : ടി. പത്മനാഭൻ: 'മാരിറ്റൽ ഹാർമണി' പ്രകാശനം ചെയ്തു.

ആദ്യ പ്രതി ടി. പത്മനാഭനിൽ നിന്നും ഡോക്ടർ ബാലചന്ദ്രൻ കീഴോത്ത് സ്വീകരിച്ചപ്പോൾ. റിട്ട. അസിസ്റ്റന്റ് കമാണ്ടന്റ് വി.കെ അബ്ദുൽ നിസാർ, പുസ്തകം രചിച്ച വി. കെ അശറഫ് സമീപം


കണ്ണൂർ : ഭാഷക്കോ, മൂല്യങ്ങൾക്കോ വില നൽകാതെ പുസ്തകങ്ങളിറങ്ങി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വി.കെ അശറഫ് രചിച്ച 'മാരിറ്റൽ ഹാർമണി' എന്ന ഇംഗ്ലീഷ് പുസ്തകം വേറിട്ടു നിൽക്കുന്നതാണെന്ന് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന പുസ്തകമാണിതെന്നും ഇത്തരത്തിലുള്ള പുസ്തകങ്ങൾ വളരെ നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നുവെങ്കിൽ എന്റെ ജീവിതം തന്നെ വേറിട്ടൊരനുഭവമായേനെയെന്നും 'മാരിറ്റൽ ഹാർമണി' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രശസ്ത ചെറകഥാകൃത്ത് ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.  ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മഹത്വത്തിൽ അഭിമാനം കൊള്ളുന്നുവെന്നും എന്നാൽ ഇന്ന് കേരളിത്തിലെയും കേന്ദ്രത്തിലെയും ഭരണാധികാരികൾ തൻ പ്രാമാണിത്വം കാണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്. സുബ്ബലക്ഷ്മി ഐക്യരാഷ്ട്ര സഭയിൽ സംഗീത കച്ചേരി നടത്തി തിരിച്ചുവന്നപ്പോൾ തന്നെ സ്വീകരിക്കുവാൻ വിമാനത്താവളത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ വെഹ്റുവിന്റെ കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ചപ്പോൾ വിലക്കിയ പണ്ഡിറ്റ്ജിയുടെ ഔന്നിത്യം ഇന്നത്തെ കേരളത്തിലെയൊ, കേന്ദ്രത്തിലെയൊ ഭരണകർത്തക്കളിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ചേമ്പർ ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോക്ടർ ബാലചന്ദ്രൻ കീഴോത്ത് ടി. പത്മാനഭനിൽ നിന്നും ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോക്ടർ രവീന്ദ്രൻ പുസ്തകത്തെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. പുസ്തകം രചിച്ച വി.കെ അശറഫ് 'മാരിറ്റൽ ഹാർമണി' രചിക്കാനുണ്ടായ പ്രചോദനവും കാരണവും വിവരിച്ചു. റിട്ടയർഡ് അസിസ്റ്റന്റ് കമാണ്ടന്റ്റ് വി.കെ.അബ്ദുൽ നിസാർ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ ഇഞ്ചിനീയർ എം.സി.മുഹമ്മദലി, കണ്ണൂർ സിറ്റി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.പി ഇബ്രാഹിം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വി വിനോദ് സ്വാഗതവും, പി സുബൈർ നന്ദിയും പറഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.