സർക്കാരിന്റെത് ജനങ്ങളുടെ നടുവൊടിക്കുന്ന സമീപനം . അഡ്വ :മാർട്ടിൻ ജോർജ്ജ്.



കണ്ണൂർ : കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നടുവൊടിക്കുന്ന രീതിയിലുള്ള സമീപനമാണ് ബഡ്ജറ്റിലൂടെ സർക്കാർ നടത്തിയിട്ടുള്ളത് എന്ന് അഡ്വ. മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. ഇതുപോലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനം ഒരു സർക്കാരിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സമീപനവുമായി മുന്നോട്ടു പോകാനാണ് സർക്കാർ ഉന്ദേശിക്കുന്നത് എങ്കിൽ യൂത്ത് യൂത്ത് കോൺഗ്രസ് നോക്കിയിരിക്കില്ലെന്നും അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 
പിണറായി വിജയന്റെ ദുർഭരണത്തിൽ സപ്ലൈകോ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പ്ലാസ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻപിൽ പ്രതീകാത്മക സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നടത്തുന്ന വില്പന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിമിഷ രഘുനാഥ്, വി പി അബ്ദുൽ റഷീദ്, വി രാഹുൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, രാഹുൽ കായിക്കൽ  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ,  മിഥുൻ മാറോളി, നിധീഷ് ചാലാട്,എം. സുബീഷ് മരക്കാർകണ്ടി, കെ വരുൺ, നിധിൻ നടുവനാട്,അഷറഫ് തലശ്ശേരി,
പി. പി രാഹുൽ, ജിതിൻ കൊളപ്പ, തുടങ്ങിയവർ സംസാരിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.