ഹോംഗാര്‍ഡുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി ജില്ലക്കാരായ എസ്.എസ്.എല്‍.സി പാസ്സായ 35നും 58നും ഇടയില്‍ പ്രായമുള്ള നല്ല ശാരീരിക ക്ഷമതയുള്ള, സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വീസുകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും. ഫോണ്‍ 04994 231101.

Comments