മാനന്തവാടിയിൽ നിന്നും ഇരിക്കൂറിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇൻസ്പെക്ടർക്ക് പാട്ടുപാടി യാത്രയയപ്പ് നൽകി പ്രദേശവാസി.
മാനന്തവാടി: സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പാട്ടുപാടി യാത്രയയപ്പ് നൽകി വയോധികനായ പ്രദേശവാസി. മാനന്തവാടി ഇൻസ്പെക്ടർ എം എം അബ്ദുൽ കരീമിനാണ് പാട്ടുപാടി യാത്രയയപ്പ് നൽകിയത്. തോണിച്ചാൽ സ്വദേശി അഷറഫ് ഒരു പരാതി നൽകാൻ വന്നതായിരുന്നു പോലീസ് സ്റ്റേഷനിൽ . അപ്പോഴാണ് ഇൻസ്പെക്ടറുടെ സ്ഥലംമാറ്റം അറിയുന്നത്. ഇതോടെ 1969 ൽ പുറത്തിറങ്ങിയ 'നദി' സിനിമയിലെ 'ആയിരം പാദസരങ്ങൾ കിലുങ്ങി'യെന്ന ഗാനം ആലപിച്ചാണ് അഷറഫ് ഇൻസ്പെക്ടർക്ക് യാത്രയപ്പ് നൽകിയത്. പാട്ട് പൂർത്തിയാക്കിയ അഷറഫിനെ ആലിംഗനം ചെയ്താണ് ഇൻസ്പെക്ടർ അബ്ദുൽ കരീം യാത്രയാക്കിയത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലേക്കാണ് അബ്ദുൽ കരീം ട്രാൻസ്ഫറായി പോകുന്നത്. താൻ ജോലി ചെയ്ത പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നെല്ലാം വ്യത്യസ്ത അനുഭവങ്ങളുമായാണ് അബ്ദുൽ കരീം പോകാറുള്ളത്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.

Comments