ലോകസഭ ഇലക്ഷൻ സ്പെഷ്യൽ റെഡ് : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി,ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. News




പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകൾ ആയാണ് മൂന്ന് ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു , ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേഷ്കുമാർ, മഹേഷ്.ടി.കെ ഫൈസൽ റഹ്മാൻ , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണുണ്ടായിരുന്നത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.