തിരുവനന്തപുരം ചൊവ്വര ഭാഗത്ത് KEMU വിന്റെ കഞ്ചാവ് വേട്ട, നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. News
തിരുവനന്തപുരം : തിരുവനന്തപുരം ചൊവ്വര ഭാഗത്ത് KEMU വിന്റെ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാറിനെ അതിസാഹസികമായി പിന്തുടർന്നാണ് KEMU പ്രതികളെ പിടികൂടിയത്. കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളായ, പേരേക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി, ആമച്ചൽ സ്വദേശി ശരത്, പാറശ്ശാല സ്വദേശി വിപിൻ എന്നിവർ ആണ് കാറിൽ ഉണ്ടായിരുന്നത്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് KEMU ഇവരെ വലയിലാക്കിയത്. അതിർത്തി പരിശോധനയ്ക്ക് പ്രത്യേകമായി എക്സൈസ് വകുപ്പിന് അനുവദിച്ച മൊബൈൽ യൂണിറ്റ് നിരവധി മേജർ കേസുകൾ കഴിഞ്ഞ മാസങ്ങളിൽ കണ്ടെടുത്തിട്ടുണ്ട്.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി.വിജയകുമാർ ,പ്രിവന്റ് ഓഫീസർ .കെ. ഷാജു,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജയൻ.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,ഹരിപ്രസാദ്, സുജിത്ത്, അനീഷ് എന്നിവർ പങ്കെടുത്തു.

Comments