വയനാട് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ ആലപ്പുഴ, കെ മുരളീധരൻ തൃശ്ശൂരിൽ, കെ സുധാകരൻ കണ്ണൂരിൽ, സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. News
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിലേതുള്‍പ്പെടെ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് വേണുഗോപാല്‍ പുറത്തുവിട്ടത്.
കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക: കണ്ണൂര്‍-കെ സുധാകരന്‍, വയനാട്-രാഹുല്‍ ഗാന്ധി, വടകര-ഷാഫി പറമ്പില്‍, ആലപ്പുഴ-കെ സി വേണുഗോപാല്‍, തൃശൂര്‍-കെ മുരളീധരന്‍, കോഴിക്കോട്-എം കെ രാഘവന്‍, തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്. എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി-ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്റോ ആന്റണി, ചാലക്കുടി-ബെന്നി ബെഹ്‌നാന്‍, ആലത്തൂര്‍-രമ്യ ഹരിദാസ്, പാലക്കാട്-വി കെ ശ്രീകണ്ഠന്‍, കാസര്‍കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

Comments