കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെത്തിലപ്പള്ളി, പൂത്തട്ടക്കാവ്, ജന്നത്ത് നഗര്‍, പൊന്നാന്‍ക്കണ്ടി റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 16ന്‌രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും ടാറ്റാ കൊടപ്പറമ്പ്, കൊടപ്പറമ്പ്, ഓഷ്യാനസ്, നാലുവയല്‍, സ്‌നേഹതീരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയും ആസാദ് റോഡ്, നീര്‍ച്ചാല്‍ സ്‌ക്കൂള്‍, കാക്കത്തോട്, ഗോപാലന്‍കട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടാനച്ചേരി ചകിരി, ജയന്‍പീടിക, എടക്കണംബേത്ത്, ഏച്ചൂര്‍കോട്ടം, കൊട്ടാനച്ചേരി, കച്ചേരിപറമ്പ, ഇരുവന്‍ കൈ, അല്‍-വഫ, മുണ്ടേരി മെട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി കടവ്, മുണ്ടേരി ചിറ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 16ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

Comments