കാസർകോട് എൻ. എച്ചിന് സമീപം കാർ തടഞ്ഞുനിർത്തി വൻ സ്വർണവേട്ട; കണ്ണൂർ കസ്റ്റംസ് പിടികൂടിയത് 2.04 കോടി രൂപയുടെ സ്വർണം.
കണ്ണൂർ : കാസർകോട് എൻഎച്ച് 66ന് സമീപം കാർ തടഞ്ഞുനിർത്തി വൻ സ്വർണവേട്ട. കണ്ണൂർ കസ്റ്റംസ് പിടികൂടിയത് 2.04 കോടി രൂപ വിലവരുന്ന 2838.35 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ വികാസ്, സൂപ്രണ്ട് രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ സ്വർണം പിടികൂടിയത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കടത്തുന്ന സ്വർണം സംഭരിച്ച് മംഗലാപുരം ഭാഗത്തേക്ക് കൊണ്ടുപോകുമകയാണെന്ന് അറസ്റ്റിലായ ഡ്രൈവർ സമ്മതിച്ചു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.

Comments