ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും നാളെ മുതൽ.
കണ്ണൂർ : ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും മെയ് 17, 18, 19 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും. ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സാജു സേവ്യർ ഉദ്ഘാടനം നിർവഹിക്കും. റവ. ഫാദർ ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കുര്യൻ കുരീക്കാട്ടിൽ സ്വാഗതവും പറയും. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള പോലീസ് തിരുവനന്തപുരം, ആലപ്പുഴ പുളിങ്കുന്ന് ബോളേഴ്സ്, കോഴിക്കോട് സ്പാളഷ് ക്ലബ്, തൃശ്ശൂർ സൗഹൃദയ കോളേജ്, ആലപ്പുഴ ബാസ്ക്കറ്റ് ബോൾ ടീം, ചന്ദനക്കാംപാറ ചെറുപുഷ്പം എന്നിവർ പുരുഷ വിഭാഗം ടീമിലും ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ്, തൃശൂർ നൈപുണ്യ കോളേജ്, പാലാ അൽഫോൻസാ കോളേജ് തുടങ്ങിയവർ വനിത വിഭാഗം ടീമിലും മത്സരിക്കും. ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും നടക്കും. സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് സണ്ണി ജെയിംസ് നന്ദി പ്രകാശിപ്പിക്കും.
- ന്യൂസ് ഓഫ് കേരളം.

Comments