സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂർ : ‘എഴുപത്തിരണ്ടുകാരനായ ശിവകുമാർ വൃക്കരോഗി, വിമാനത്താവളത്തിലെ സഹായത്തിന് പാര്‍ട്ട് ടൈം സ്റ്റാഫായി നിയമിച്ചയാൾ’; അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ, നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണമെന്നും തരൂർ.



സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ മുൻ പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍. 

 ശശി തരൂരിന്റെ വാക്കുകൾ പൂർണമായും: 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ ധർമ്മശാലയിൽ ആയിരിക്കുമ്പോഴാണ് എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിന് എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് . അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്ന വ്യക്തി 72 വയസ്സ് പ്രയമുള്ളതും സർവ്വീസിൽ നിന്നും വിരമിച്ചയാളുമാണ്. രണ്ടു കിഡ്നിക്കും രോഗം ബാധിച്ച് പതിവായി ഡയാലിസിസിന് വിധേയനായി ക്കൊണ്ടിരിക്കുന്ന ഈ ആളിനെ മാനുഷിക പരിഗണനയുടെ പേരിൽ പാർട് ടൈം ആയി നിലനിർത്തിയതാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള അധികാരികളുടെ ഉത്തരവാദിത്വത്തെപൂർണ്ണമായി പിന്തുണയ്ക്കുന്നു.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണം.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.