ഇരിക്കൂറിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന അനുജൻ അറസ്റ്റിൽ: കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.
സജീവനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു.
കണ്ണൂർ : ഇരിക്കൂറിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന് ഒരാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ ഇരിക്കൂർ ഇൻസ്‌പെക്ടർ എം.എം അ ബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പടിയൂർ ചാളം വയൽ കോളനിയിലെ രാജീവ (42) നെ കുത്തി ക്കൊന്ന കേസിൽ ഇയാളുടെ അനുജൻ സജീവ (40) നാണ് പിടിയിലായത്. കഴിഞ്ഞ ആറിനായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം സമീപത്തെ വനത്തിലാണ് സജീവൻ ഓടിക്കയറിയത്. വനത്തിൽ താമസിക്കുന്ന പതിവും ഇയാൾക്കുണ്ടാ യിരുന്നു. നേരത്തെ റബർഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതിയായപ്പോഴും വനത്തിലേക്കാണ് ഓടിപ്പോയിരുന്നത്. അതിനാൽ വനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ ഫോട്ടോ പത്രങ്ങളിലൊക്കെ വന്നിരുന്നു. ഇന്നലെ രാത്രിയോടെ ഇയാളുടെ രൂപത്തോട് സാമ്യമുള്ള ആളെ റെയിൽവേ സ്റ്റേഷനിൽ കണ്ടതിനെത്തുടർന്ന് ഇരിക്കൂർ പോലീസിൽ ഒരാൾ വിളിച്ചറി യിക്കുകയായിരുന്നു. ഇതോടെ ഇരിക്കൂർ പോലീസ് റെയിൽവേ പോലീസിനെ വിവരമറിയിച്ച് രാത്രി തന്നെ കണ്ണൂരിലെത്തി. 10.30 ഓടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.
ഇരിക്കൂർ: ജ്യേഷ്‌ഠനെ കുത്തിക്കൊല്ലാൻ അനുജൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി കണ്ണൂരിൽ പിടിയിലായ സജീവനെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നാണ് ഇരിക്കൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കത്തി കണ്ടെടുത്തത്. വീടിന് പിറകിൽ വിറകിനിടയിൽ ഒളിപ്പിച്ചുവച്ച നിലയിലാ യിരുന്നു കത്തി. കൊലപതാകം നടത്തുമ്പോൾ സജീവൻ തോർത്തുമുണ്ട് മാത്രമാണ് ഉടുത്തിരുന്നത്. ഇത് അഴിച്ചു വച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് ഓടിപ്പോയത്. അഴിച്ചു വച്ച തോർത്തുമുണ്ടും പോലീസ് കണ്ടെടുത്തു
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.


Comments