വൻ മയക്കുമരുന്ന് വേട്ട; വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായിമുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ.
വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായിമുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായി മുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്. കൊപ്പം മണ്ണയംകോട് പൂഴിക്കുന്നത്ത് കരിങ്ങനാട് കൊട്ടിലങ്ങൽ തൊടി നൗഷാദ് (42), മുളയങ്കാവ് വണ്ടുംതറ അനസ് (30) എന്നിവരാണ് എം.ഡി.എം.എയുമായി പോലീസ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ എത്തിച്ചത്. പട്ടാമ്പി, കൊപ്പം പ്രദേശത്തെ ലഹരി വില്പനയുടെ കണ്ണികളായ പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി നൗഷാദിന് മുൻപും വാളയാർ പോലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കടത്തിയതിന് കേസുണ്ട്. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന്കേസുകളിലൊന്നാണിത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി ഐ.പി.എസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്ൻ്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ ഇൻസ്പെക്ടർ പി.കെ. ദാസ്ൻ്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.

Comments