നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌.




തിരുവനന്തപുരം / കണ്ണൂർ : നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌. 
മിനിസ്ട്രി ഓഫ് ഹോം അഫെയർസ് , ഗവണ്മെറ്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യുടെ അവാർഡിന് അർഹനായി കണ്ണൂർ സിറ്റി പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടറായ സന്തോഷ്‌ പി.കെ . 
മികച്ച പോലീസിംഗിനായി സമഗ്രവും സംയോജിതവുമായ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ കീഴിലുള്ള പദ്ധതിയാണ് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്കും സിസ്റ്റങ്ങളും (CCTNS) , ഇൻറർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും (ICJS). രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളെ സംയോജിപ്പിച്ച് രാജ്യവ്യാപകമായി ഓൺലൈൻ ട്രാക്കിംഗ് സംവിധാനം ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ പ്രവർത്തനം മികവുറ്റ രീതിയിലേക്ക് ഉയർത്തുന്നതിനായി നടത്തിയ പ്രവർത്തനമാണ് ബഹുമതിക്ക് അർഹനാക്കിയത്. 2022 -2023 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിനായി വിലയിരുത്തിയത്.
പ്രശംസപത്രവും മെമൊന്റോയും കഴിഞ്ഞ ജൂൺ 15 ന് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബിൽ നിന്നും ഏറ്റുവാങ്ങി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.