ദേശീയപാത വികസനം; മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ എംപി. Kannur news




കണ്ണൂർ : മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനെ തുടർന്ന് വീട് തകർന്ന മഞ്ജിമ നിവാസിൽ ഷൈനുവിന്റെയും ഷീബയുടെയും വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി തയ്യാറാക്കണം. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ മണ്ണെടുപ്പ് നടത്താൻ അനുവദിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിൽ ആക്കികൊണ്ട് ആകരുതെന്നും സുധാകരൻ പറഞ്ഞു. നേതാക്കളായ വി വി പുരുഷോത്തമൻ, പി കെ പവിത്രൻ, വി വി ഉപേന്ദ്രൻ മാസ്റ്റർ,വി വി ജയചന്ദ്രൻ, പി വി കുഞ്ഞികണ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.