കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു; മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭ്യമാക്കുന്നത്.



കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാവരും ഏറെ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു സംരംഭമാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞതും നിയന്ത്രിതവുമായ പാചക വാതക വിതരണം പൈപ് ലൈൻ വഴി ആക്കുന്നത് ഓരോ കുടുംബത്തിനും ഉപകാര പ്രദമാണ്. കോർപ്പറേഷനിലെ എല്ലാ വീടുകളിലേക്കും പാചക വാതും എത്തിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു. മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ PNG കണക്ഷൻ ലഭ്യമാക്കുന്നത്. കോർപ്പറേഷനിലെ 14-18,20,22&25 വാർഡുകളിൽ വരും ദിവസങ്ങളിൽ PNG വിതരണത്തിന് തുടക്കമാകും. ഈ വാർഡുകളിൽ ആയി ലഭ്യമായ 10842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പണികൾ നടന്നു കഴിഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ വികെ ശ്രീലത, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിയാദ് തങ്ങൾ, ശാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, പി.കെ സാജേഷ്കുമാർ, കെ. പ്രദീപൻ, ശ്രീജ ആരംഭൻ. നിർമ്മല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി  നൈനേഷ് എം., വെള്ളോറ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. IO GPL അസറ്റ് ഹെഡ് ജിതേഷ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.