യാത്രക്കാരുമായി പോകുന്ന ബസിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് വീഴുന്ന യാത്രക്കാരനെ തൻ്റെ കൈ കൊണ്ട് പിടിച്ച് രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.
യാത്രക്കാരുമായി പോകുന്ന ബസിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് വീഴുന്ന യാത്രക്കാരനെ തൻ്റെ കൈ കൊണ്ട് പിടിച്ച് രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ചവറ പന്തളം റൂട്ടിൽ ഓടുന്ന സുനിൽ എന്ന ബസിലെ കണ്ടക്ടർ മൺട്രോത്തുരുത്ത് പെരുങ്ങാലം സ്വദേശി വി.വി.ബിജിത്ത് ലാൽ ആണ് കഥാനായകൻ. ശാസ്താംകോട്ട കരാളിമുക്കിന് സമീപം മാമ്പുഴ മുക്കിൽ വെച്ചായിരുന്നു ഈ മിന്നൽ രക്ഷാപ്രവർത്തനം.ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ബിജിത്ത് ലാലിനെ ആദരിക്കുകയായിരുന്നു. ഭരണിക്കാവിലും ,പന്തളത്തും എത്തി ബിജിത്തിനെ കൊല്ലം, പത്തനംത്തിട്ട ജില്ലകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

Comments