ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപഫയാഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക്അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയിൽ. News
കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപഫയാഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക്അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ എല്ലാ പ്രതികളും അറസ്റ്റിൽ. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച് പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പ്രശാന്ത് മുഹമ്മദ് അലി (38) ആണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസിന്‍റെ പിടിയിലായത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് വാട്സാപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിങ് / ആനിമേറ്റിങ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത മൊൈബൽ ഫോൺ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഡെപ്യൂട്ടിപോലീസ് കമ്മീഷ്ണര്‍ അനൂജ് പലിവാളിന്‍റെ മേൽനോട്ടത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. കമ്മീഷ്ണര്‍ പ്രേം സദന്‍, ഇൻസ്പെക്ടര്‍ വിപിൻ ചന്ദ്രന്‍ എന്നിവരുടെ നേതൃത്തത്തിൽ സൈബര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടര്‍ പ്രകാശ് പി, സീനിയര്‍ സിവിൽ പോലീസ് ഓഫീർമാരായ ബീരജ് കുന്നുമ്മൽ, രഞ്ജിത്ത് ഒതയമംഗലത്, രാജേഷ് ജോർജ്ജ് എന്നിവര്‍ കോഴിക്കോട് സ്പെഷ്യൽ ഓപ്പറേഷന്‍ ഗ്രൂപ്പിന്‍റെ സഹായത്തോടെ തെലുങ്കാനയില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനെടുവിലാണ് പ്രതി അറസ്റ്റിലായത്. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രശാന്തിന് ഓൺലൈന്‍ തട്ടിപ്പുകൾ നടത്തുന്നതിനായി സികാർഡുകളുും ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുകയും വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ നിർമ്മിച്ചു കൊടുക്കുന്നവരുമായ മഹാരാഷ്ട സ്വദേശികളായ അമരീഷ് അശോക് പാട്ടിൽ, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരെ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽനടത്തിയ അന്വേഷണത്തിലും, തട്ടിപ്പിനുപയോഗിച്ച ഗൂഗിൾ പേ അക്കൗണ്ടും, ബാങ്ക് അക്കൗണ്ടും നൽകിയ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കൗശൽ ഷായെ ഡൽഹിയിൽ നിന്നും, തട്ടിപ്പിലൂടെ എത്തിയ പണും ബാങ്ക് വഴി പിൻ വലിച്ചു നൽകിയ ഷെയ്ക് മുർതസ ഹയാത് ഭായിയെ ഗുജറാത്തിലെ മെഹ്സാനയിൽ നടത്തിയ അന്വേഷണത്തിലും ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Comments