കാവലായി കാക്കി, രക്ഷിക്കാനായത് ഒരു ജീവൻ.



പാലക്കാട്‌ : ഇന്നലെ രാത്രി 12 മണിയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ ഗ്രേഡ് എസ്. ഐ ഉമ്മർ, എസ്.സി.പി.ഒമാരായ സുർജിത്, ദിജേഷ് എന്നിവർ എരിമയൂർ തൊട്ടുപാലത്ത് വെച്ച് ഹൈവേയിലൂടെ ആലത്തൂർ ഭാഗത്തേക് നടന്നു പോവുകയായിരുന്ന തൃശൂർ സ്വദേശി സലേഷ് (40) എന്നാളെ ചോദ്യം ചെയ്തതിൽ ഇയാളുടെ പേഴ്സ് പരിശോധിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരണക്കുറിപ്പ് എഴുതി വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് എന്ന് അറിയാൻ കഴിഞ്ഞു. ഉടനെ അയാളിൽ നിന്നും ഭാര്യയുടെ ഫോൺ നമ്പർ വാങ്ങി വിവരം അന്വേഷിച്ചതിൽ. തൻ്റെ ഭർത്താവിനെ കാണാത്തതിന് ഒല്ലൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് എന്നും കേസ് എടുത്തിട്ടുണ്ട് എന്നും അറിയാൻ സാധിച്ചു. ഒല്ലൂർ സ്റ്റേഷനിൽ വിളിച്ചു അന്വേഷിച്ചതിൽ സലേഷ് മിസ്സ്‌ ആയതിന് കേസ് എടുത്തിട്ടുള്ള വിവരം അറിയുകയും ഇയാളെ കണ്ടു കിട്ടിയവിവരം അറിയിക്കുകയും സലേഷിന് ഭക്ഷണം വാങ്ങി കൊടുത്തശേഷം ആലത്തൂർ താലൂക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. പിന്നീട് ഒല്ലൂർ പോലീസ് സലീഷിൻ്റെ ബന്ധുക്കളോടൊപ്പം എത്തി അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു.
ഗ്രേഡ് എസ്. ഐ ഉമ്മർ, എസ്.സി.പി.ഒമാരായ സുർജിത്, ദിജേഷ് എന്നിവരുടെ അവസരോചിദമായ ഇടപെടലും നിർലോഭമായ കർത്തവ്യവും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സലേഷിനെ സുരക്ഷിതമായി അവരുടെ ബന്ധുക്കളെ ഏല്പിക്കുന്നതിന് സഹായകമായി. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ കൃതജ്ഞതയോടെ ആണ് ഡ്യൂട്ടി കഴിഞ്ഞു ഇവർ മടങ്ങിയത്.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.