തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു; മംഗ്ലൂർ സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിരൂർ എക്സൈസ് സർക്കിൾ ഓഫീസ് ടീം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മംഗ്ലൂർ സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നു.
.jpeg)
Comments