കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും 8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും 8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) രാജേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ജാഫർ, സിവിൽ എക്സൈസ് ഓഫീസർ പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.

Comments