കാൽ നടയാത്രികൻ കാറിടിച്ചു മരിച്ച സംഭവം: അപകടത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും കണ്ടെത്തിയ പോലീസ്.
തൃശൂർ : വഴിയാത്രക്കാരൻെറ മരണത്തിനിടയാക്കിയ അപകടത്തിലെ വാഹനവും ഡ്രൈവറേയും കണ്ടെത്തി മെഡിക്കൽ കോളേജ് പോലീസ്
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലുത്തുവച്ച് 15.07.2024 തീയതി രാത്രി റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന പെരിങ്ങണ്ടൂർ സ്വദേശിയായ രാമക്യഷ്ണൻ എന്നയാളെ വാഹനമിടിച്ച ശേഷം നിർത്താതെ പോയ വാഹനവും, വാഹനത്തിൻെറ ഡ്രൈവറും കേസിലെ പ്രതിയുമായ ഒറ്റപ്പാലം വരോട് സ്വദേശിയായ മുഹമ്മദ് ഇക്ബാൽ എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. വാഹനാപകടത്തിൽ വഴിയാത്രക്കാരനായ രാമകൃഷ്ണൻ മരണപ്പെട്ടിരുന്നു. ദിവസങ്ങളോളം തുടർച്ചയായി നടത്തിയ വിശദമായ അന്വേഷണത്തിൻെറ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് ശങ്കരന്റെ നിർദ്ദേശനുസാരണം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു. സി.എൽ ൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷാജൻ, അമീർഖാൻ, രജിത്ത്, അഖിൽ വിഷ്ണു, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

Comments