എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം; സ്‌പോട്ട് അഡ്മിഷന്‍ 14 ന്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ടായ തിരുവനന്തപുരം കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി കെ.എം.എ.ടി/ സി.എം.എ.ടി/ സി.എ.ടി യോഗ്യതയുമുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നേടാം. എസ്.സി/ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kittsedu.ojg എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446529467, 9447079763, 0471 2327707, 2329468.
Comments