ദുരന്ത ഭൂമിയിൽ മാതൃകയായി റാഷിദ് ഖാസിമി ഉസ്താതും സംഘവും : 300 ഷെൽട്ടർ ഒരുക്കും.
കണ്ണൂർ: വയനാട് ദുരന്ത ഭൂമിയിലെ ദേശീയ മുഖമായി മാതൃകയായി മാറി തളിപ്പറമ്പ് കുറുമാത്തുർ സ്വദേശി റാഷിദ് ഖാസിമിയും സംഘവും. വയനാട് വീട് ഏർപ്പാടാക്കി അവിടെ താമസിച്ചാണ് പ്രവർത്തനം. വിദേശത്തായിരുന്ന റാഷിദ് ഖാസിമി ദുരന്തവാർത്തയറിഞ്ഞയുടനെ വയനാട്ടിലെത്തി രക്ഷാപ്രവർത്തനങ്ങളിലും മറ്റും സജീവമായി. ടി.സിദ്ധീഖ് എം.എൽ എ ജില്ലാ കലക്ടർ എന്നിവരെ സമീപിച്ച് പ്രവർത്തനങ്ങളുടെ ഭ ഭാഗമായി. സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജം ഇയ്യത്തുൽ ഉലമ അൽ ഹിന്ദിന്റെയും താൻ ചെയർമാനായ റൈഹാൻ ഫൗണ്ടേഷന്റ യും ഏകോപനത്തിലുടെ പ്രവർത്തന രംഗത്ത് സജീവമായി. കാസർകോട് ജില്ലയിൽ പള്ളി ഖതീബായി ജോലി ചെയ്യുന്ന ഉസ്താത് ക്യാമ്പിൽ കഴിയുന്നവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം കൊടുത്തത്. 30 ഓളം വീട്ടുകാരെ ഒരു വർഷം വാടക ഏറ്റെടുത്ത് മാറ്റിപാർപിച്ചു. 300 ലേറെ പേർക്ക് 3000 രുപ വെച്ച് നൽകി. വീട്ടിലാവശ്യമായ ഉപകരണങ്ങളും പാത്രങ്ങളും മറ്റും ഏർപാട് ചെയ്തു. കൂടാതെ ജോലിക്കാവശ്യമായ പണിയായുധങ്ങളും തയ്യാറാക്കി.
കഴിഞ്ഞ ദിവസം കലക്ടറുമായി ചർച്ച ചെയ്ത് ഒരേക്കർ സ്ഥലത്ത് 300 ഷെൽട്ടർ പദ്ധതിയൊരുക്കാൻ റാഷിദ് ഉസ്താത് മുന്നോട്ട് വന്നിരിക്കുകയാണ്. പ്രളയകാലത്ത് വയനാട് 40 വീടുകൾ നിർമ്മിച്ചു നൽകിയ ഈ ഉസ്താത്
പറയുന്നതിങ്ങനെ : എല്ലാവരും ഇവിടെ വരണം ജീവിതം വർഗ്ഗീയതയിൽ നശിപ്പിക്കാനുള്ളതല്ല. ഓ മനുഷ്യരേ എന്ന കാഴ്ചപ്പാടാണ് വേണ്ടത്. ഞങ്ങളിവിടെ ചെയ്യുന്നത് വളരെ ചെറിയ പ്രവർത്തനങ്ങളാണ്. ലോകം ഒറ്റക്കെട്ടായി വയനാടിനെ നെഞ്ചിലേറ്റിയതിൽ
നമുക്ക് അഭിമാനിക്കാം. ചെറിയ പ്രായത്തിൽ തന്നെ പിതാവ് അബ്ദുൽ ഖാദർ ഹാജി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ ഉസ്താതിന് പ്രേരണയായി. മാതാവ് അസ്മാബിയും ഭാര്യ ഫാത്തിമയും എല്ലാ സഹകരണവും ചെയ്ത് കൂടെയുണ്ട്.

Comments