42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. •Newsofkeralam
തൃശൂർ : 42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഇടുക്കി കാരിക്കോട് തെക്കുംഭാഗം ദേശത്ത് പള്ളിപറമ്പിൽ വീട്ടിൽ പക്കി എന്നുവിളിക്കുന്ന സാംസൺ പീറ്റർ (21). ഇടുക്കി കരിങ്കുന്നം പൊന്നംതാനം സ്വദേശിയായ പടികാച്ചികുന്നേൽ വീട്ടിൽ നന്ദു ദീപു (21) എന്നയാളേയുമാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ മൂന്ന് പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളെ പിടികൂടാനായുള്ള അന്വേഷണ സംഘം ഈ പ്രതികളെ ഇടുക്കി മൂലമറ്റത്തുനിന്നും കണ്ടെത്തുകയായിരുന്നു.
തൊടുപുഴ കരിങ്കുന്നം, എന്നീ പോലീസ്റ്റേഷനുകളിലായി മൂന്നുകേസുകളിലെ പ്രതിയാണ് സാംസൺ പീറ്റർ. നന്ദുവിന് കാളിയാർ, തൊടുപുഴ, കരിങ്കുന്നം, കോട്ടയം, കോന്നി എന്നീ പോലീസ്സ്റ്റേഷനുകളിലെ അഞ്ചോളം കേസുകളിലെ പ്രതിയാണ്.
കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരിക്കേല്പിച്ച് ആലുവ സ്വദേശികളിൽ നിന്നാണ് ഗോൾഡ് വാക്സും പണവും പ്രതികൾ കവർന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എ സിൻറെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തൃശൂർ എ സി പി സലീഷ് ശങ്കരൻറെ നേതൃത്വത്തിൽ ഇടുക്കിയിലെ മൂലമറ്റത്തുധിന്നും അതിസാഹസികമായി പിടികൂടി സ്റ്റേഷനിലെത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് അറസറ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെജോ എം ജെ,എന്നിവരും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മഹേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ എന്നിവരും ഉണ്ടായിരുന്നു.

Comments