മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ കണ്ണൂർ സിറ്റി സ്വദേശിനിയായ യുവതി മരിച്ചു.
കണ്ണൂർ : വാഹനാപകടത്തിൽ യുവതി മരിച്ചു. മുഴപ്പിലങ്ങാട് ദേശീയ പാത 66 മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന സ്ക്കോർപ്പിയോ വാഹനമിടിച്ചാണ് യുവതി മരിച്ചത്. മരക്കാർകണ്ടി അൻസാർ ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ച് റോഡിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് വെച്ചായിരുന്നു അപകടം. പിതാവ് : മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ). മാതാവ് : ഷാഹിദ. ഭർത്താവ് : ഫൈഹാസ് മഠത്തിൽ. മക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ.
- ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ ഡെസ്ക്.
_wm.jpg)
Comments