സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്: ഓണാഘോഷം: എക്‌സൈസ് വകുപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.



തൃശൂർ : ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ  ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസി. എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മാണവും വിതരണവും തടയല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും, പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് രണ്ട് സട്രൈക്കിങ്ങ് ഫോഴ്‌സുകളും, ഹൈവേ പട്രോളിങ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. 

അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും, കാഴ്ചശക്തി നശിപ്പിക്കുന്നത് മുതല്‍ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ക്കിടവരുത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. അനധികൃതമായ സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കും. ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

സംസ്ഥാന കണ്‍ട്രോള്‍ റൂം - 0471 2332073.

ജില്ലാ കണ്‍ട്രോള്‍ റൂം 0487 2361237, 9447178060/9496002868

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് - 9400069582

തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് 0487-2327020, 9400069583

ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസ് - 0480 2832800 / 9400069589.

വടക്കാഞ്ചേരി സര്‍ക്കിള്‍ ഓഫീസ് 04884-232407 / 9400069585

വാടാനപ്പള്ളി സര്‍ക്കിള്‍ ഓഫീസ് - 0487 2290005 / 9400069587.

കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഓഫീസ് 0480 28093390 / 9400069591.

_തൃശൂര്‍ ഡിവിഷനിലെ എക്‌സൈസ് റേഞ്ച് ഓഫീസുകളുടെയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും നമ്പറുകള്‍:_

എക്‌സൈസ് റേഞ്ച് ഓഫീസ്, തൃശൂര്‍- 0487 2389455, 9400069603

എക്‌സൈസ് റേഞ്ച് ഓഫീസ്, ചേര്‍പ്പ്- 0487 2348806, 9400069593

എക്‌സൈസ് റേഞ്ച് ഓഫീസ്, അന്തിക്കാട്- 0487 2631900, 9400069592

എക്‌സൈസ് റേഞ്ച് ഓഫീസ്, കോലഴി- 0487 2204884, 9400069598

എക്‌സൈസ് റേഞ്ച് ഓഫീസ്, ഇരിങ്ങാലക്കുട- 0480 2822831, 9400069596

എക്‌സൈസ് റേഞ്ച് ഓഫീസ്, ചാലക്കുടി- 0480 2705522, 9400069594

എക്‌സൈസ് റേഞ്ച് ഓഫീസ്, മാള- 0480 2895770, 9400069601

എക്‌സൈസ് റേഞ്ച് ഓഫീസ്, വടക്കാഞ്ചേരി- 0488 4231051, 9400069605

എക്‌സൈസ് റേഞ്ച് ഓഫീസ്, കുന്നംകുളം- 0488 5223652, 9400069599

എക്‌സൈസ് റേഞ്ച് ഓഫീസ്, പഴയന്നൂര്‍- 0488 4226087, 9400069602

എക്‌സൈസ് റേഞ്ച് ഓഫീസ്, വാടാനപ്പള്ളി- 0487 2402990, 9400069604

എക്‌സൈസ് റേഞ്ച് ഓഫീസ്, ചാവക്കാട്- 0487 2554299, 9400069595

എക്‌സൈസ് റേഞ്ച് ഓഫീസ്, കൊടുങ്ങല്ലൂര്‍- 0480 2804630, 9400069597



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.