നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം; താലൂക്ക് വികസന സമിതി.
കാഞ്ഞങ്ങാട് - കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നും അത്തരം ബസ്സുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മലിനജലം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒഴുകുന്നത് തടയാന്‍ നടപടി വേണമെന്നും വില്ലേജുകളിലെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താലൂക്ക് തഹസില്‍ദാര്‍ എം മായ, പി.കുഞ്ഞിക്കൃഷ്ണന്‍, ഖാലിദ് കൊളവയല്‍, രാജമോഹന്‍, ബി കെ മുഹമ്മദ് കുഞ്ഞി, വി.ഗോപി, യു.കെ ജയപ്രകാശ്, രാജു കൊയ്യന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി അടിയോടി എന്നിവര്‍ സംസാരിച്ചു.
Comments