അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്.




കൊട്ടാരക്കര: 23.07.2023 ഉച്ചയ്ക്ക് 12 മണിയ്ക്ക് പെങ്ങമനാട് ജംഗ്ഷനിൽ വച്ച് മാനസിക രോഗിയായ അമ്മയെ (മിനി, 50 വയസ്സ്) മൃഗീയമായി കുത്തി കൊലപ്പെടുത്തിയ തലവൂർ വില്ലേജിൽ അരിങ്ങട എന്ന സ്ഥലത്ത് ചരുവിള പുത്തൻ വീട്ടിൽ ജോമോൻ (30) നെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരൻ വിധി പ്രസ്താവിച്ചു.
കലയപുരം ആശ്രയ സങ്കേതം എന്ന സ്ഥാപനത്തിൽ അന്തേവാസിയായി കഴിഞ്ഞു വന്ന അമ്മയെ മകൻ ബൈക്കിൽ വീട്ടിലേക്ക് കുട്ടികൊണ്ട് വന്നശേഷം ആശുപത്രിയിൽ കൊണ്ടു പോകുന്നു എന്ന വ്യാജേന കൊട്ടാരക്കര ചെങ്ങമനാട് ജംഗ്ഷനിൽ ബൈക്കിൽ കൊണ്ട് വന്ന് നിർത്തിയശേഷം മകൻ ഒളിപ്പിച്ചു വച്ച കത്തിയെടുത്ത് അമ്മയെ കുത്തി മൃഗീയമായി കൊലപ്പെടുത്തിയെന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ക്രൈം 1810/2023 u/s 302 IPC വകുപ്പും പ്രകാരം രജിസ്റ്റർ ചെയ്‌ത കേസ് കൊട്ടാരക്കര ഇൻസ്‌പെക്ടർ എസ്എച്ച്ഒ വി.എസ് പ്രശാന്ത് അന്വേഷണം നടത്തി, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസി ക്യൂട്ടർ അഡ്വ. ജയ കമലാസനൻ പ്രോസിക്യൂഷൻ സഹായിയായി എസ്.സി.പി.ഒ അനിൽ കുമാറും ഹാജരായി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.