വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.



• വാർത്ത : അബൂബക്കർ പുറത്തീൽ, കണ്ണൂർ.
കണ്ണൂർ: വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കുമുള്ള 2024-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനാണ് വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ടി.പി.സുമേഷ് അർഹനായത്. തളിപറമ്പ ബാറിൽ അഭിഭാഷകനായിരിക്കെ 2004ൽ ആണ് സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. കാസർക്കോട്, കോഴിക്കോട് ജില്ലകളിൽ ബേഡകം, ബേക്കൽ, രാജപുരം,ബേപ്പൂർ,സിറ്റി ട്രാഫിക്, ചന്തേര, ചീമേനി എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടറായുംപിന്നിട് 2014 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷനായി. ഹോസ്ദുർഗ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറായും വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ചോമ്പാല, ധർമ്മടം, മയ്യിൽ, വടകര, എന്നിവിടങ്ങളിൽ എസ് എച്ച് ഓ ആയി ചുമതലവഹിച്ചിട്ടുണ്ട്. ഇപ്പോൾ വളപട്ടണം സ്റ്റേഷനിൽ എസ് എച്ച് ഓ ആയി ചുമതല വഹിച്ചു വരികയാണ്. കൊലപാതകം, മോഷണം, പോക്സോ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കി ശിക്ഷ പ്രതികൾക്ക് വാങ്ങി കൊടുത്ത മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് സുമേഷ്. ഒട്ടേറെ ഗുഡ് സർവ്വിസ് എൻട്രികളും മികച്ച അന്വേഷണത്തിനുള്ള സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ അംഗീകാരവും നേടിയിട്ടുണ്ട്. തളിപറമ്പ കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ്. ഭാര്യ : ഷിജിന പിപി. മക്കൾ : യദുകൃഷ്ണ, മൃദുൽ കൃഷ്ണ.  


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.