ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.

ഫാത്തിമ ഇസ്മായിൽ ഫാത്തിമ ഇസ്മായിൽ എന്ന പെൺകുട്ടി തന്റെ മുടി മുറിച്ചു കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് ഹെയർ ഡോണെഷൻ ചെയ്യുന്നു 
 
കണ്ണൂർ: ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽബോഡി യോഗം സംഘടിപ്പിച്ചു. കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡോണേഴ്സ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നബീൽ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത്ത് വി. പി, ഡോ. ഷിബി വർഗീസ് , ജയദേവ്, നൗഷാദ് ബായക്കൽ, ഫസൽ ചാലാട് തുടങ്ങിയവർ സംസാരിച്ചു. സായി മുഹമ്മദ് നന്ദിയും പറഞ്ഞു. 2024 - 2025 ലേക്കുള്ള ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ, സെക്രട്ടറിയായി നദീർ കെ, ട്രഷറർ സായി മുഹമ്മദ്, വൈസ് പ്രസിഡണ്ട് നിശാന്ത് സാംസൺ, ജോയിൻറ് സെക്രട്ടറി രാജേഷ് കുമാർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.  
ഉദ്ഘാടന വേദിയിൽ വെച്ച് 10 വയസുകാരി  
ഫാത്തിമ ഇസ്മായിൽ എന്ന പെൺകുട്ടി  തന്റെ മുടി മുറിച്ചു കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് ഹെയർ ഡോനേഷൻ ചെയ്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.