കണ്ണൂരിന് വർണ്ണ രാവുകളൊരുക്കി ദസറക്ക് തിരിതെളിഞ്ഞു; മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അനിവാര്യം : വിഡി സതീശൻ.







കണ്ണൂർ : നമ്മുടെ സമൂഹത്തിൽ മനുഷ്യന്റെ ആരോഗ്യം നിലനിൽക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വൺ ഹെൽത്ത് എന്നത് ലോകം മുഴുവൻ അംഗീകരിച്ച ഒരു മുദ്രാവാക്യമായി മാറുകയാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ വ്യതിയാനം ആണ്. 10000 വർഷം കൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം 100-150 വർഷങ്ങൾ കൊണ്ട് സംഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 'കാണാം ദസറ കരുതാം ഭൂമിയെ' എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. ഈ മുദ്രാവാക്യം തെരഞ്ഞെടുത്ത ഇതിന്റെ സംഘാടകരെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. മൈസൂർ ദസറ പോലെ 'കണ്ണൂർ ദസറ' കണ്ണൂരിന്റെ ബ്രാൻഡ് ആയി മാറട്ടെ എന്ന് ആശംസിക്കുകയാണ്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് മൈക്കിൾസ് സ്കൂൾ പാട്ട് കൂട്ടത്തിന്റെ സ്വാഗതഗാനത്തോട് കൂടി രാഗലയ താളമേള സംഗീത രാവുകൾക്ക് ആയിരങ്ങളെ സാക്ഷിനിർത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ആ മുഖ പ്രഭാഷണം നടത്തി. പി. സന്തോഷ് കുമാർ എം.പി, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഐ. എ.എസ്, സ്വാമി അമ്യത കൃപാനന്ദപുരി, ഹാഷിർ ബാഖവി, ജനറാൾ മോൺ ക്ലാരൻസ് പാലിയത്ത്, എന്നിവർ മുഖ്യാതിഥിയായി. അഡ്വ: മാർട്ടിൻ ജോർജ്ജ്, അബ്ദുൾ കരീം ചേലേരി, സി പി സന്തോഷ്, റെജീഷ് പി , കാനറാ ബാങ്ക് ഡി.ജി.എം. വി കെ ശ്രീകാന്ത്, നിക്ഷൻ ഇലക്ട്രോണിക്സ് മാനേജർ ഇക്ബാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: പി.ഇന്ദിര സ്വാഗതവും പോഗ്രാം കമ്മിററി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ എൻ. ഉഷ, വി കെ ഷൈജു, അഡീഷണൽ സെക്രട്ടറി ഡി.ജയകുമാർ , സിഡിഎസ് ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മി തുടങ്ങിയവർ സന്നിഹിതനായിരുന്നു. 
തുടർന്ന് കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടവും ദേവ്ന ബിജേഷ് അവതരിപ്പിച്ച കുച്ചുപ്പുടിയും ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭാരതനാട്യവും പ്രശസ്ത ഗായകൻ വി. വിവേകാനന്ദൻ നയിച്ച ഗാനമേളയും അരങ്ങേറി.  

• വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

വാർത്തകൾ അയക്കാൻ : +91 8111 9888 77


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.