ഭാഷാ ശാക്തീകരണത്തിനായി 'ലീപ്' പദ്ധതിയുമായി പിണറായി എ.കെ.ജി സ്കൂൾ.
കണ്ണൂർ : പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളും ഗവ. ബ്രണ്ണൻ കോളജും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനുള്ള 'ലീപ്' ( ലാംഗ്വേജ് എ ക്വിസിഷൻ എന്റ് എംപവർമെന്റ് പ്രോഗ്രാം).എന്ന നൂതനപരിപാടി ആരംഭിച്ചു. പതിമൂന്ന് ഘട്ടങ്ങളിലൂടെ മൂന്നു മാസത്തോളം തുടർച്ചയായുള്ള ഈ ബൃഹദ് പദ്ധതിബ്രണ്ണൻ കോളജിലെ ഗവേഷക വിദ്യാർത്ഥികളുൾ പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പേരാവൂർ ഡി.വൈ.എസ്.പി കെ.വി പ്രമോദൻ ഉദ്ഘാടനം ചെയ്തു. മാനവികതയും മനുഷ്യത്വവും വളർത്തുന്നതിൽ ഭാഷയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും നിത്യജീവിതത്തിൽ നിരവധി മേഖലകളിൽ ഇടപെടുമ്പോൾ അധികഭാഷാ പരിജ്ഞാനം വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ജീവിത പുരോഗതി നേടിക്കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണൻ കോളജ് പ്രിൻസിപ്പാൾ ഡോ. വാസന്തി ജെ വിശിഷ്ടാതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രജോഷ് നാരോത്ത്, ശ്രീനിമ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജോയ് എൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് തങ്കമണി നന്ദിയും പറഞ്ഞു.
• വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.
വാർത്തകൾ അയക്കാൻ : +91 8111 9888 77



Comments