ഡി.ജെ.യുടെ ദ്രുതതാളത്തിൽ "വയനാട് ഉത്സവ് ".
വയനാട് : വയനാട് ഉത്സവ് 2024 ൻ്റെ ഭാഗമായി കാരാപ്പുഴ ഉദ്യാനവും എൻ ഊര് പൈതൃക ഗ്രാമവും ഉത്സവപ്രതീതിയിലാണ്. കാരാപ്പുഴ ഉദ്യാന വേദിയിൽ ഡിജെ സംഗീതം, കോമഡി ഷോയും കാണാൻ എത്തിയത് നിരവധി പേരാണ്.
നാളെ ( ഒക്ടോബർ 8) കമ്പളക്കാട് തിറയാട്ടം നാടൻ പാട്ട് പഠന കലാസമിതി തെയ്യം കലാരൂപവും നാടൻപാട്ടുകളും അവതരിപ്പിക്കും. കലാപരിപാടികൾ കാണാൻ പ്രത്യേക ടിക്കറ്റ് ആവിശ്യമില്ല. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ ഡാം ഗാർഡനിലേക്കുള്ള പ്രവേശനഫീസായ 30 രൂപ (12 വയസ്സിനുമുകളിൽ ) 10രൂപ (5 മുതൽ 12 വയസ്സുവരെ ) ഉണ്ടായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് ശേഷം കാണികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.



Comments