കണ്ണൂരിൽ നിന്ന് സ്ഥലം മാറിപ്പോവാനിരുന്ന എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്ഡിപിഐ. 15 October




കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്ഥലം മാറിപ്പോവാനിരുന്ന എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥനെ, യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർക്കു മുന്നിൽ അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ക്ഷണിക്കപ്പെടാതെ ചടങ്ങിനെത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥർ അഴിമതിയോ, ക്രമക്കേടോ കാണിക്കുന്നുണ്ടെങ്കിൽ തടയിടാനും നടപടിയെടുക്കാനും അധികാരവും വഴികളും നിരവധിയുണ്ട്. എന്നാൽ ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ് പദവിയിലിരിക്കെ പി പി ദിവ്യ ചെയ്തത് അധികാര ദുർവിനിയോഗവും ഭീഷണിയുമാണ്. മാത്രമല്ല ക്രമക്കേട് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിൽ അത് മറച്ചുവച്ചു എന്നതും അത്യന്തം ഗൗരവതരമാണ്. ഇത്തരം വിഷയങ്ങൾ കൊണ്ട് തന്നെ പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് ഉൾപ്പെടെ കേസെടുക്കണം. സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.