കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താനുള്ള ശ്രമം ഗൗരവകരം - കെ എസ് യു ; രജിസ്ട്രാറെ ഉപരോധിച്ച് കെ എസ് യു പ്രതിഷേധം. 19 October





കണ്ണൂർ : ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ എന്റർ ചെയ്യാൻ വേണ്ടി മഹാരാഷ്ട്രയിലുള്ള എം കെ സി എൽ കമ്പനിയെ ചുമതലപ്പെടുത്തിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ച് കെ എസ് യു. കണ്ണൂർ സർവ്വകലാശാലയിലേക്ക് ഇരച്ചു കയറിയ കെ എസ് യു പ്രവർത്തകർ രജിസ്ട്രാരുടെ മുറിയിലെത്തി മുദ്രാവാക്യം വിളിച്ചു. 20000 ഓളം വിദ്യാർത്ഥികൾ 100 രൂപ വീതം കൊടുത്താൽ 20 ലക്ഷം രൂപയാണ് സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും കത്ത് ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി ഇമ്പ്ലിമെന്റ് ചെയ്യാൻ ശ്രമിക്കുന്നത്.ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സ്പ്രിംക്ലർ മോഡൽ കമ്മീഷൻ പറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമാണ് ഡാറ്റ എന്ററിങ്ങിലൂടെ യൂണിവേഴ്സിറ്റി നടത്തുന്നതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.വിദ്യാർത്ഥികളുടെ ആധാർ നമ്പർ അടക്കം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്ന യൂണിവേഴ്സിറ്റി തീരുമാനം തിരുത്തിയില്ലെങ്കിൽ കെ എസ് യു തുടർ പ്രക്ഷോഭങ്ങളുമായി യൂണിവേഴ്സിറ്റിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, സംസ്ഥാന സമിതി അംഗം സുഹൈൽ ചെമ്പന്തൊട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്,അമൽ തോമസ്,രാഗേഷ് ബാലൻ, അർജുൻ കോറോം, കാവ്യ കെ, ജില്ലാ ഭാരവാഹികളായ, എബിൻ കേളകം,സുഫൈൽ സുബൈർ, മുബാസ് മാടായി, അക്ഷയ് മാട്ടൂൽ ,അർജുൻ ചാലാട്, ആഷ്‌ലി വെള്ളോറ എന്നിവർ നേതൃത്വം നൽകി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.